Friday, 30 August 2013

Japanese learning through malayalam


ജാപ്പനീസില്‍ മൂന്നുതരം എഴുത്തു രീതികളുണ്ട്.

    ഹിരഗന (Hiragana)
    ജാപ്പനീസ് വാക്കുകളുടെ ഉച്ചാരണം എഴുതുന്നതിനുവേണ്ടിയാണ് ഹിരഗന ഉപയോഗിക്കുന്നത്. മലയാളത്തിലെ 'ന്‍റെ', 'ഉടെ', 'ഉം', 'ആണ്' തുടങ്ങിയ പ്രത്യയങ്ങള്‍ക്കുവേണ്ടിയും തുടക്കക്കാ൪ക്ക് മുഴുവന്‍ വാക്കുകള്‍ക്കായും ഇതുപയോഗിക്കുന്നു.. താരതമ്യേന എളുപ്പം പഠിക്കാവുന്ന 46 – ഓളം അക്ഷരങ്ങളാണിതിലുള്ലത്.


    കടകഃന (Katakana)
    ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളില്‍ നിന്നും ലഭിച്ച വാക്കുകള്‍ എഴുതുന്നതിനുവേണ്ടിയാണ് കടക്ഃന ഉപയോഗിക്കുന്നത്. ഇതിലും ഹിരഗാനയ്ക് സമാനമായ 46 അക്ഷരങ്ങളാണുള്ളത്. കടകഃന യില്‍ ഉള്ള വാക്കുകള്‍ മിക്കവയും ഇംഗ്ളീഷ് വാക്കുകളായിരിക്കും.


    കാഞ്ചി. (Kanji)
      ചൈനീസില്‍ നിന്നും കടമെടുത്ത അക്ഷരങ്ങളാണ് കാഞ്ചി. 40,000  - ല്‍ അധികം കാഞ്ചി ജപ്പാനീസിലുണ്ട്. പക്ഷെ ജപ്പാന്‍ സ൪ക്കാ൪ നി൪ദ്ദേശിക്കുന്ന 2,000 ത്തോളം കാഞ്ചിയാണ് സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. ഇവ ഉപയോഗിച്ച് 95% വാക്ക്യങ്ങളും വായിക്കുവാന്‍ സാധിക്കും. മിക്ക വാക്കുകളും രണ്ട് കാഞ്ചിയുപയോഗിച്ചാണ് എഴുതുക. എല്ലാ കാഞ്ചിയ്കും ഓരോ അ൪ത്ഥവുമുണ്ടാകും. ഉപയോഗിക്കുന്ന വാക്കിനനുസരിച്ച് കാഞ്ചിയുടെ ഉച്ചാരണം രണ്ടോ മൂന്നോ രീതിയില്‍ ആവാം. ഒന്നു മുതല്‍ മുപ്പതോളം സ്ട്രോക്കുകള്‍ ഉപയോഗിച്ചാണ് ഇവ എഴുതുന്നത്. മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി ഡിക്ഷ്ണറിയില്‍ കാഞ്ചി തിരയുന്നത് റാഡിക്കലും സ്ട്രോക്ക് ഓ൪ഡറും അനുസരിച്ചാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കാഞ്ചി പഠിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണ്.

No comments:

Post a Comment